പട്ടഞ്ചേരി: ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസ് ഭിന്ന ശേഷി സഹായ ഉപകരണ നിർണയ ക്യാമ്പും യു.ഡി.ഐ.ഡി ബോധവത്ക്കരണ ക്ലാസും നടത്തി. പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ശിവദാസ് ഉദ്ഘാടനം ചെയ്തു. സൂപ്പർവൈസർ സി.ഹിമ അദ്ധ്യക്ഷയായി. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം സി.മധു, പഞ്ചായത്ത് അംഗങ്ങളായ ജി.സതീഷ് ചോഴിയക്കാട്, സുഷമ മോഹൻദാസ്, കെ.ചെമ്പകം, ഗീതാദേവദാസ്, രജിത സുഭാഷ്, എസ്.ശെൽവൻ എന്നിവർ സംസാരിച്ചു. നാഷണൽ ഇൻ്സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ റിഹാബിറ്റേഷൻ, ഇരങ്ങാലക്കുട, തൃരൂർ, ഓർത്തോളജിസ്റ്റ് ഡോ.മിജിഷ്, ഓഡിയോളജിസ്റ്റ് ഡോ.അനീറ്റ വർഗ്ഗീസ് എന്നിവർ ക്യാമ്പ് നയിച്ചു.