പട്ടാമ്പി: പട്ടിത്തറ പഞ്ചായത്തിൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. എസ്.സി വിഭാഗത്തിലും ജനറൽ വിഭാഗത്തിലുമായി 293 കുട്ടികൾക്കാണ് പഠനോപകരണങ്ങൾ നൽകിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെബു സതക്കത്തുള്ളയുടെ പ്രസിഡന്റ് പി.ബാലൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ മാളിയേക്കൽ ബാവ, ഐ.യു.എം.എൽ പ്രസിഡന്റ് ടി.മൊയ്തീൻകുട്ടി, കെ.പി.ബാലൻ, ഐ.എൻ.സി ബ്ലോക്ക് ബ്ലോക്ക് പ്രസിഡന്റ് വിനോദ് കാങ്കത്ത്, പ്ലാനിംഗ് കോ ഓർഡിനേറ്റർ വി.അബ്ദുല്ലക്കുട്ടി, പട്ടിത്തറ എൽ.പി സ്‌കൂൾ പ്രധാനാദ്ധ്യാപിക പ്രീത, ആരോഗ്യ വിദ്ധ്യാഭ്യാസ ചെയർമാൻ പി.വി.ഷാജഹാൻ എന്നിവർ സംസാരിച്ചു.