march

കൊല്ലങ്കോട്: മുതലമട മൂച്ചംകുണ്ടിലെ സ്വകാര്യ റിസോർട്ടിൽ വെള്ളയ്യൻ എന്ന ആദിവാസിയെ ആറുദിവസം പട്ടിണിക്കിട്ട് മർദ്ദിച്ച കേസിലെ ഒന്നാംപ്രതി വെസ്റ്റേൺ ഗേറ്റ്വേ റിസോർട്ട് ഉടമ പ്രഭുവിനെ ഉടൻ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് നാഷണൽ ജനതാദൾ മുതലമട പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ജില്ലാ ട്രഷറർ എം.എ.സുൽത്താൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ഉമ്മർ ഫാറൂഖ്, നൗഫിയ നസീർ, എ.വിൻസെന്റ്, കെ.ജെ.ഫ്രാൻസിസ്, ആർ.സൂര്യരാജ്, വിനോദ് ചപ്പക്കാട്, എൻ.സാലുദ്ദീൻ, കല്പനാദേവി, എം.താജുദ്ദീൻ, മാരിയപ്പൻ നീളിപ്പാറ, വെള്ളയ്യൻ തുടങ്ങിയവർ സംസാരിച്ചു.