upajilla
കെ.ടി.എം ഹൈസ്‌കൂളിൽ ചേർന്ന മണ്ണാർക്കാട് ഉപജില്ലാ കേരള സ്‌കൂൾ കലോത്സവം സംഘാടകസമിതി യോഗം.

മണ്ണാർക്കാട്: ഉപജില്ലാ സ്‌കൂൾ കലോത്സവം നവംബർ 1, 3, 4, 5 തീയതികളിൽ മണ്ണാർക്കാട് കെ.ടി.എം ഹൈസ്‌കൂൾ, എ.എൽ.പി സ്‌കൂൾ, ജി.എം.യു.പി സ്‌കൂൾ എന്നിവിടങ്ങളിലായി നടത്തുവാൻ കെ.ടി.എം ഹൈസ്‌കൂളിൽ ചേർന്ന സംഘാടകസമിതി യോഗം തീരുമാനിച്ചു. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാടനം ചെയ്തു. മണ്ണാർക്കാട് നഗരസഭ വൈസ് ചെയർപേഴ്സൺ പ്രസീദ അദ്ധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചെയർമാനായി മണ്ണാർക്കാട് നഗരസഭ ചെയർമാൻ സി.മുഹമ്മദ് ബഷീറിനെയും ജനറൽ കൺവീനറായി കെ.ടി.എം ഹൈസ്‌കൂൾ ഹെഡ്‌മാസ്റ്റർ എ.കെ.മനോജ് കുമാറിനെയും ട്രഷററായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.അബൂബക്കറെയും തെരഞ്ഞെടുത്തു.
യോഗത്തിൽ അക്കാദമിക് കൗൺസിൽ കൺവീനർ എസ്.ആർ.ഹബീബുള്ള ബഡ്ജറ്റ് അവതരിപ്പിച്ചു. തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ബാബു, കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് രാമചന്ദ്രൻ, മണ്ണാർക്കാട് നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബാലകൃഷ്ണൻ, ഹംസ കുറുവണ്ണ, വത്സലകുമാരി, ഷഫീഖ് റഹുമാൻ, കൗൺസിലർമാരായ അരുൺകുമാർ പാലകുറിശ്ശി, പുഷ്പാനന്ദ്, മൻസൂർ, ഇബ്രാഹിം, സർഫുന്നീസ, സിന്ധു, പ്രസ്‌ക്ലബ് പ്രസിഡന്റ് കൃഷ്ണദാസ് കൃപ, ബി.പി.സിമാരായ മണികണ്ഠൻ, ഭക്ത ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി ടി.കെ.കൃഷ്ണകുമാർ നന്ദി അറിയിച്ചു.