ചിറ്റൂർ: 'സ്ത്രീ' കാമ്പയിൻ പഞ്ചായത്ത്‌തല ഉദ്ഘാടനം നല്ലേപ്പിള്ളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.മുത്തു നിർവഹിച്ചു. പഞ്ചായത്തംഗം സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ജി.അജിത്ത് ബോധവത്കരണ ക്ലാസ് നടത്തി. പഞ്ചായത്തംഗങ്ങളായ മോഹനൻ, കെ.തങ്കവേലു, ഹെൽത്ത് ഇൻസ്‌പെക്ടർ ടി.ജി.ഗോപകുമാർ എന്നിവർ സംസാരിച്ചു. സ്ത്രീകളിലെ വിവിധ ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ച് ജൂനിയർ പി.എച്ച്.എൻ റീന ക്ലാസെടുത്തു. പബ്ലിക് ഹെൽത്ത് നേഴ്സ് താജിത ബീഗം നന്ദി പറഞ്ഞു. ആശ, അങ്കണവാടി പ്രവർത്തകർക്കും, വിവിധ വകുപ്പുകളിലെ സ്ത്രീ ജീവനക്കാർക്കും സ്‌ക്രീനിംഗ് ക്യാമ്പും നടത്തി.