sajith

കൊല്ലങ്കോട്: പൊള്ളാച്ചിയിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് യുവാവ് മരിച്ചു. വടവന്നൂർ കാവളാംകോട്ടിൽ രവിയുടെയും ചന്ദ്രികയുടെയും മകൻ സജിത്താണ്(25) മരിച്ചത്. വ്യാഴാഴ്ച രാത്രി ഒൻപതരയോടെ പൊള്ളാച്ചി ടൗണിലായിരുന്നു അപകടം. ബൈക്കിൽ സജിത്തിനൊപ്പമുണ്ടായിരുന്ന ബാബുവിന്റെ മകൻ സുബീഷിനെ (25) പരുക്കുകളോടെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടവന്നൂരിലെ ഓട്ടോറിക്ഷാ ഡ്രൈവറും ശിങ്കാരിമേളം കലാകാരനുമായ സജിത്തും സുഹൃത്ത് കോയമ്പത്തൂരിലെ വർക്‌ഷോപ്പ് ജീവനക്കാരൻ സുബീഷും പഴനിയിലേക്കു പോകുന്നതിനിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇവരെ പൊള്ളാച്ചിയിലെ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സജിത്ത് മരിച്ചിരുന്നു. സംസ്‌കാരം നടത്തി. സഹോദരൻ: അജിത്.