പാലക്കാട്: ജീവിതത്തിൽ കാരുണ്യം കണ്ടെത്തുന്നവനും അത് പ്രയോഗിക്കുന്നവനുമാണ് യഥാർത്ഥ മനുഷ്യനെന്നും അത്തരക്കാരുടെ കൂട്ടായ്മയാണ് സൊലസ് എന്നും അതൊരു കാരുണ്യത്തിന്റെ വറ്റാത്ത ഉറവയാണെന്നും പ്രമുഖ എഴുത്തുകാരൻ വൈശാഖൻ അഭിപ്രായപ്പെട്ടു. സൊലസ് പാലക്കാട് സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സൊലസിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും പ്രവർത്തനരീതികളെക്കുറിച്ചും സ്ഥാപക സെക്രട്ടറി ഷീബ അമീർ വിശദീകരിച്ചു. കെ.വി.അഷ്ടമൂർത്തി, ടി.ആർ.അജയൻ, ഇ.കെ.ബാബു, ഇ.എം.ദിവാകരൻ, സെന്റർ കൺവീനർ കൃഷ്ണ, എസ്.രമണൻ എന്നിവർ സംസാരിച്ചു.