ayurvedha

പാലക്കാട്: പത്താമത് ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾക്ക് ഇന്ന് തുടക്കമാകും.

ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം രാവിലെ 10ന് ജില്ലാ പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ നിർവഹിക്കും. പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആഗ്നസ് ക്ലീറ്റസ് അദ്ധ്യക്ഷത വഹിച്ച് ആയുർവേദ ദിന സന്ദേശം നൽകും. ശേഷം 'ആയുർവേദ അനുഭവക്കുറിപ്പ്' മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനവും നടക്കും.