muhammed

അലനല്ലൂർ: പ്ലസ് വൺ വിദ്യാർത്ഥിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. കാട്ടുകുളം സ്വദേശി മുതുകുറ്റി മുഹമ്മദിന്റെ മകൻ മുഹമ്മദ് ഹിജാൻ (17) നെയാണ് ഇന്നലെ രാവിലെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. തോട്ടര ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. നാട്ടുകൽ പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി മറ്റ് നടപടികൾക്ക് ശേഷം വൈകിട്ട് അഞ്ചിന് അലനല്ലൂർ മുണ്ടത്ത്പള്ളി കബർസ്ഥാനിൽ മൃതദേഹം സംസ്കരിച്ചു. മാതാവ്: ബുസ്താന. സഹോദരൻ: മുഹമ്മദ് സജ്ഹാൻ.