udyanam
'സ്‌നേഹരാമം' ചിത്രശലഭോദ്യാനത്തിന്റെ നിർമ്മാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആർ.ഭാർഗവൻ നിർവഹിക്കുന്നു.

പാലക്കാട്: തേങ്കുറിശ്ശി പഞ്ചായത്തിൽ 'സ്‌നേഹരാമം' ചിത്രശലഭോദ്യാനത്തിന്റെ നിർമ്മാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആർ.ഭാർഗവൻ നിർവഹിച്ചു. നവംബർ ഒന്ന് വരെ നീണ്ടുനിൽക്കുന്ന ശുചിത്വോത്സവത്തിന്റെ ഭാഗമായി ഹരിതാഭമായ തേങ്കുറിശ്ശി എന്ന ലക്ഷ്യത്തോടെയാണ് ചിത്രശലഭോദ്യാനം ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി 1500 പൂച്ചെടികൾ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ നട്ടുപിടിപ്പിക്കും. പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സ്വർണമണി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.എസ്.സജിഷ, ജനപ്രതിനിധികളായ കെ.കൃഷ്ണൻകുട്ടി, പി.പ്രേമ, വി.ദേവകി, പി.ജഗദാംബിക, പഞ്ചായത്ത് സെക്രട്ടറി കെ.കിഷോർ തുടങ്ങിയവർ പങ്കെടുത്തു.