unni

പട്ടാമ്പി: ഷാർജയിൽ വാഹനാപകടത്തിൽ കട്ടുപ്പാറ സ്വദേശി വെളുത്തേടത്ത് ഉണ്ണികൃഷ്ണൻ (64) മരിച്ചു. വ്യാഴാഴ്ച വൈകീട്ട് ജോലിസ്ഥലത്ത് നിന്ന് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ റോഡ് മുറിച്ച് കടക്കുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരാൻ നടപടി ആരംഭിച്ചു. ഭാര്യ: ഗീത. മക്കൾ: അരുൺ, അജയ്.