
പാലക്കാട്: കുഴൽമന്ദം ആസ്ഥാനമായി പ്രവർത്തിക്കുന്ന സൂര്യ ഗ്രൂപ്പിന്റെ സിൽവർ ജൂബിലി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കുളവൻമുക്ക് സൂര്യ തേജസ് കൺവെൻഷൻ സെന്ററിൽ നടന്ന ആഘോഷം കെ.ഡി.പ്രസേനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സൂര്യ ഗ്രൂപ്പ് എം.ഡി.ശിവകുമാർ അദ്ധ്യക്ഷനായി. അഡ്വ. എൻ.ഷംസുദ്ദീൻ എം.എൽ.എ സൂര്യ ഗോൾഡിന്റെ പുതിയ പരസ്യം പ്രകാശനം ചെയ്തു. ജൂൺ, ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ ഇടപാട് നടത്തിയവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത ഭാഗ്യശാലികൾക്കുള്ള സമ്മാനങ്ങൾ കെ.ഡി.പ്രസേനൻ എം.എൽ.എ വിതരണം ചെയ്തു. തുടർന്ന് സൂര്യ ഗ്രൂപ്പിൽ നീണ്ടകാലം സർവീസ് പൂർത്തിയാക്കിയവരെ പാലക്കാട് നഗരസഭ കൗൺസിലർ ബേബി ചന്ദ്രൻ, കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ദേവദാസ്, കുഴൽമന്ദം പഞ്ചായത്ത് പ്രസിഡന്റ് മിനി നാരായണൻ തുടങ്ങിയവർ ആദരിച്ചു. സൂര്യ ഗോൾഡ് ചെയർപേഴ്സൺ സെൽവി ശിവകുമാർ, മൈത്രി സൂര്യനാഥ് തുടങ്ങിയവർ പങ്കെടുത്തു.