
മുതലമട: പഞ്ചായത്തിലെ കള്ളിയംപാറയിൽ വലിയകാട് ഗംഗാഫാമിൽ കർഷകരായ രാജേഷ് ഡൊമിനിക്കും ജോജോ മാത്യുവും കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിന്റെ (സി.ടി.സി.ആർ.ഐ) നിർദ്ദേശപ്രകാരം കൃഷിചെയ്ത മധുരക്കിഴങ്ങ് കൃഷിയുടെ വിളവെടുപ്പ് കേരള ഫാം ഗ്രോവേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷെയ്ഖ് അദ്ധ്യക്ഷയായി. കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു.
സി.ടി.സി.ആർ.ഐ ശാസ്ത്രജ്ഞരായ ഡോ. ഷേർളി റെയ്ച്ചൽ അനിൽ, ഡോ. സൂസൻ ജോൺ എന്നിവർ സംസാരിച്ചു. സി.ടി.സി.ആർ.ഐ ടെക്നീഷ്യൻ ബി.സതീശൻ, മുതലമട കൃഷി ഓഫീസർ സി.അശ്വതി, എസ്.എം.എബിൻ എന്നിവർ പങ്കെടുത്തു.