കോന്നി: സെപ്തംബർ 18ന് ജില്ലാ ആസ്ഥാനത്ത് നടക്കുന്ന എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട, പന്തളം യുണിയനുകളുടെ ശാഖ നേതൃ സംഗമം വിജയിപ്പിക്കുവാൻ എസ്.എൻ.ഡി.പി യോഗം 82-ാം കോന്നി ടൗൺ ശാഖയിൽ നടന്ന മേഖലാ സമ്മേളനം തീരുമാനിച്ചു. യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി.സോമനാഥൻ, പി.കെ .പ്രസന്നകുമാർ, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, വനിതാ സംഘം യൂണിയൻ സെക്രട്ടറി സരളാ പുരുഷോത്തമൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശോഭാ ഷാജി, ശാഖാ പ്രസിഡന്റ് സുരേഷ് ചിറ്റിലക്കാട്, സെക്രട്ടറി അജയകുമാർ എന്നിവർ സംസാരിച്ചു.