മല്ലപ്പള്ളി: മല്ലപ്പള്ളി 863-ാം നമ്പർ എസ്. എൻ.ഡി.പി. ഗുരുദേവ ക്ഷേത്രത്തിലെ 27-ാമത് പ്രതിഷ്ഠാവാർഷികവും 171-ാമത് ഗുരുദേവ ജയത്തി ആഘോഷത്തോടും അനുബന്ധിച്ചുള്ള ഉത്സവ നോട്ടീസ് പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു സുഭാഷ് നിർവഹിച്ചു. ശാഖാ പ്രസിഡന്റ് ജയൻ സി.വി.ചെങ്കല്ലിൽ, വൈസ് പ്രസിഡന്റ് സജികുമാർ ടി.പി.സെക്രട്ടറി ഷൈലജ മനോജ്, മുൻ പ്രസിഡന്റ് ഗിരീഷ് കുമാർ ടി. പി. മറ്റ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.