ചെറുകോൽ: ചെറുകോൽ ശ്രീനാരായണ ഗുരുധർമ്മാനന്ദ ഗുരുകുലവും ധർമ്മാനന്ദാശ്രമവും സംയുക്തമായി ധർമ്മാശ്രമ സ്ഥാപകൻ ഗുരുധർമ്മാനന്ദ സ്വാമിയുടെ 116-ാമത് വിശാഖം ജന്മനക്ഷത്രം ആഘോഷ സമ്മേളനം മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം നിർവഹിച്ചു. ചെറുകോൽ ഗുരുധർമ്മാനന്ദ ഗുരുകുലത്തിൽ നടന്ന ചടങ്ങിൽ സമിതി പ്രസിഡന്റ് വിദ്യാധരൻ.എസ് അദ്ധ്യക്ഷത വഹിച്ചു. ഗുരുധർമ്മപ്രചാരകൻ ശശികുമാർ പത്തിയൂർ മുഖ്യപ്രഭാഷണവും, അഡ്വ.പ്രകാശ് മാത്താണിയിൽ അനുഗ്രഹ പ്രഭാഷണവും നടത്തി. ഗുരുകുല ആചാര്യൻ സുന്ദരേശൻ സ്വാമി സ്‌കോളർഷിപ്പ് വിതരണവും, ഗ്രാമപഞ്ചായത്തംഗം ഗോപൻ ചെന്നിത്തല തിരുനാൾ സന്ദേശവും നൽകി. അഡ്വ.റെജി ആശംസ പ്രസംഗം നടത്തി. ഗുരുകുലസമിതി ജനറൽ സെക്രട്ടറി ഹരീഷ് സ്വാഗതവും, വൈസ് പ്രസിഡന്റ് കരുണാകരൻകെ.കൃതജ്ഞതയും പറഞ്ഞു. രാവിലെ 7ന് ഗുരുകുല ആചാര്യൻ ഗംഗാധരൻ സ്വാമി പതാക ഉയർത്തി. വിശേഷാൽ പൂജകൾ, രഥയാത്ര എന്നിവ ആഘോഷങ്ങളുടെ ഭാഗമായി നടന്നു.