കുമ്പളാംപൊയ്ക: സി .എം. എസ് ഹൈസ്കൂൾ പൂർവ വിദ്യാർത്ഥി സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽകുടുംബസംഗമവും ഓണാഘോഷ പരിപാടികളും നടത്തി . പ്രസിഡന്റ് സജികുമാർ വാഴൂരേത്ത് അദ്ധ്യക്ഷത വഹിച്ചു. ഗിന്നസ് റെക്കോർഡ് ജേതാവ് ഡോ. ബിനു കണ്ണന്താനം ക്ളാസെടുത്തു. വിശ്വകർമ്മരത്നം അവാർഡ് ജേതാവ് റജി ചാരുതയെ ആദരിച്ചു . സ്കൂൾ മാനേജർ റവ. കുര്യൻ മാത്യു, ഹെഡ്മിസ്ട്രസ് ബീന ബേബി, റവ. എൻ. ഐ.മത്തായി, ജോസ് വർഗീസ്, ദിലീപ് ചെറിയാൻ, കെ ഇ തോമസ്, റ്റി എൻ സോമരാജൻ, സജി ശമുവേൽ, സജി കിണറ്റുകരയിൽ എന്നിവർ പ്രസംഗിച്ചു.