22
ബാലസംഘം ആലാ മേഖലാ സമ്മേളനവും ഓണാഘോഷവും ആലാ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ബാലസംഘം ജില്ലാ സെക്രട്ടറി അഭിരാം രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.

ചെങ്ങന്നൂർ: ബാലസംഘം ആലാ മേഖലാ സമ്മേളനവും ഓണാഘോഷവും ആലാ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ബാലസംഘം ജില്ലാ സെക്രട്ടറി അഭിരാം രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ആലാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ മുരളീധരൻപിള്ള, ഏരിയ കോർഡിനേറ്റർ എം.കെ ശ്രീകുമാർ, എം.എം സോമരാജൻ, നെൽസൺ ജോയി, ടി. കെ സോമൻ, പ്രസന്നൻ പി.വി, കവിത, അഡ്വ.ദീപു ജേക്കബ്, മഹീന്ദ്രൻ, ആദിത്യ മനോജ്‌, വൈഗ ജയേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ആദിത്യൻ പി.എസ്(പ്രസിഡന്റ്), പ്രീതി.പി, ആദിത്യ മനോജ്‌(വൈസ് പ്രസിഡന്റുമാർ) വൈഗ ജയേഷ്(സെക്രട്ടറി) അഭിനവ് തോമസ്, അശ്വതി(ജോയിന്റ് സെക്രട്ടറിമാർ) നീനു കെ.ജയൻ(കൺവീനർ) പി.വി പ്രസന്നൻ, കവിത(കോർഡിനേറ്റർമാർ)