കുറ്റൂർ : ഗ്രാമപഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി വനിതകളുടെ കലാഭി രുചി വർദ്ധിപ്പിക്കുന്നതിനായി വനിത കലാമേള 'ജ്വാല 2025' സംഘടിപ്പിച്ചു. മേളയുടെ ഉദ്ഘാടനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനു.സി.കെ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അനുരാധ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സീനിയർ പൊലീസ് ഓഫീസർ പുഷ്പദാസ് മുഖ്യപ്രഭാഷണം നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം സി.കെ.ലതാകുമാരി സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗം ജിനു തോമ്പുംകുഴി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോൺ, അംഗങ്ങളായ എൻ.ടി.ഏബ്രഹാം, ജോ- ഇലഞ്ഞിമൂട്ടിൽ, ശ്രീവല്ലഭൻ നായർ, സാറാമ്മ.കെ.വർഗീസ്, സിന്ധു ലാൽ, ആൽഫാ അമ്മിണി ജേക്കബ്, ബിന്ദു കുഞ്ഞുമോൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ബേനസീർ മീരാൻ, സി.ഡി.എസ് ചെയർപേഴ്സൺ ലീലാമ്മ വി.എസ്, പഞ്ചായത്ത് സെക്രട്ടറി സുനിത ആർ.പണിക്കർ എന്നിവർ പ്രസംഗിച്ചു