ചെങ്ങന്നൂർ: എസ്.എൻ.ഡി.പി 97-ാം ചെങ്ങന്നൂർ ടൗൺ ശാഖയുടെ 171-ാംമത് ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷം ഏഴിന് നടക്കും. രാവിലെ എട്ടിന് ഗുരുദേവ പാരായണം. 11.30ന് ഗുരുപൂജ,ഗുരുപുഷ്പാഞ്ജലി. ഉച്ചയ്ക്ക് ഒന്നിന് ചതയ സദ്യ, ഗുരുപൂജ പ്രസാദം.വൈകിട്ട് മൂന്നിന് ചതയ ദിന ഘോഷയാത്ര 97-ാം ചെങ്ങന്നൂർ ടൗൺ ശാഖ ഗുരുദേവ ക്ഷേത്രാങ്കണത്തിൽ നിന്നും ആരംഭിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ബഥേൽ ജംഗ്ഷൻ ,റെയിൽവേ സ്റ്റേഷൻ റോഡ് മാർക്കറ്റ് വഴി തിരികെ ഗുരുദേവ ക്ഷേത്രത്തിൽ എത്തിച്ചേരുന്നു.അഞ്ചിന് ചതയ ദിന സമ്മേളനം ശാഖാ പ്രസിഡന്റ് കെ.ദേവദാസ് ഉദ്ഘാടനം ചെയ്യും. ശാഖാ വൈസ് പ്രസിഡന്റ് എം.ആർ വിജയകുമാർ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി സിന്ധു എസ്.മുരളി സ്വാഗതവും, അമ്പിളി മഹേഷ് കൃതജ്ഞതയും പറയും. ഭാസി ഇടനാട്, ലൈല ഗോപകുമാർ, സുശീലൻ ടി.കെ കരുണാകരൻ, വനിതാ സംഘം പ്രസിഡന്റ് വി.എൻ ചന്ദ്രമതി എന്നിവർ പ്രസംഗിക്കും. ഗുരുദേവ മഹാസമാധി 21ന് ഗുരുദേവക്ഷേത്രത്തിൽ ആചരിക്കുന്നതാണ്.