പത്തനംതിട്ട: ജില്ലയിലെ സൈനികരുടെ കൂട്ടായ്മയായ ടീം പത്തനംതിട്ട സോൾജിയേഴ്സ് തപസ് ഒാണാഘോഷം നടത്തി. മാദ്ധ്യമ പ്രവർത്തകൻ രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. തപസ് പ്രസിഡന്റ് സതീഷ് താഴൂർകടവ് അദ്ധ്യക്ഷത വഹിച്ചു. ദിനേശ് കൊടുമൺ, മുകേഷ് പ്രമാടം, മഹേഷ് തണ്ണിത്തോട്, വിശാൽ മലയാലപ്പുഴ, ശ്രീമണി പ്രമാടം, രാജീവ് ളാക്കൂർ, രാജേഷ് ആക്ളേത്ത് എന്നിവർ സംസാരിച്ചു.