88

ചെങ്ങന്നൂർ : നഗരസഭ കുടുംബശ്രീ ഓണം വിപണി വൈസ് ചെയർമാൻ കെ.ഷിബുരാജൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റിജോ ജോൺ ജോർജ് ആദ്യ വില്പന നിർവ്വഹിച്ചു. സി ഡി എസ് ചെയർപേഴ്സൺ എസ്.ശ്രീകല അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻ​ഡിംഗ് കമ്മിറ്റി ചെയർമാരായ മിനി സജൻ, ശ്രീദേവി ബാലകൃഷ്ണൻ, കൗൺസിലർമാരായ മനീഷ് കീഴാമഠത്തിൽ, സിനി ബിജു, വി.എസ്.സവിത, എസ്.സുധാമണി, പി.ഡിമോഹനൻ, നഗരസഭാ സെക്രട്ടറി ടി.വി.പ്രദീപ്കുമാർ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എ.അജയൻ, സി.നിഷ, വി.കെ.സരോജിനി എന്നിവർ പ്രസംഗിച്ചു. 3ന് സമാപിക്കും.