വള്ളിക്കോട് :വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ അങ്കണവാടി കുട്ടികളുടെ കലാമേള വർണ്ണോത്സവം പ്രസിഡന്റ് ആർ. മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് അംഗങ്ങളായ പ്രസന്നരാജൻ , നീതു ചാർളി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി. പി. ജോൺ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ഗീതാകുമാരി , വികസനകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി. ജോസ്, ആരോഗ്യ വിദ്യാഭ്യാസസ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാൻ ജി. സുഭാഷ് ,വാർഡ് മെമ്പർമാരായ പത്മാ ബാലൻ, എം.വി.സുധാകരൻ, ആൻസി വർഗീസ്, ജി. ലക്ഷ്മി, എൻ.എ. പ്രസനകുമാരി , അഡ്വ തോമസ് ജോസ് അയ്യനേത്ത് , ഐ. സി. ഡി. എസ്. സൂപ്പർവൈസർ ലക്ഷ്മി മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.