റാന്നി : പെരുനാട് പൈതൃക ഫെസ്റ്റിന്റെ ഉദ്ഘാടനം കാർട്ടൂണിസ്റ്റ് ഡോ. ജിതേഷ്ജി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി .ശ്രീകല, സ്ഥിരം സമിതി അദ്ധ്യക്ഷരായ സി. എസ് .സുകുമാരൻ, എം.എസ് ശ്യാം, സി.ഡി.എസ് ചെയർപേഴ്സൻ ഷീല സന്തോഷ് എന്നിവർ പങ്കെടുത്തു.ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ, കൃഷിഭവൻ എന്നിവ സംയുക്തമായാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.