ചെങ്ങന്നൂർ : കൃഷി വകുപ്പ് വെൺമണി കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ നാല് വരെ കൃഷി ഭവനിൽ "ഓണ വിപണി 2025 - കർഷക ചന്തയുടെ ജില്ലാ തല ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.സി സുനിമോൾ അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം സലിം ആദ്യ വിൽപ്പന നടത്തി. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ സി അമ്പിളി പദ്ധതി വിശദീകരിച്ചു . അസിസ്റ്റന്റ് ഡയറക്ടർ സൂസൻ തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ രമേശ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗം മഞ്ജുള ദേവി, കൃഷി ഡെപ്യൂട്ടി ഡയറക്ടമാരായ എച്ച്.ഷബീന ,മായ, എൻ.ഗോപാലകൃഷ്ണൻ, കൃഷി വികസന സമിതി അംഗം നെൽസൺ ജോയ് എന്നിവർ സംസാരിച്ചു.