പത്തനംതിട്ട : ഐ. എൻ. ടി. യു.സിയിൽ അഫീലിയലേറ്റു ചെയ്ത നിർമ്മാണ മേഖലയിലെ തൊഴിലാളി യൂണിയനുകളുടെ കോർഡനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഡി.സി.സി പ്രിസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. സലീം പെരുന്നാട് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി. മോഹൻരാജ് മുഖ്യ പ്രഭാഷണം നടത്തി. അങ്ങാടിക്കൽ വിജയകുമാർ, സജി കെ. സൈമൺ, സാമുവൽ കിഴക്കുപുറം, റെന്നിസ് മുഹമ്മദ്, അഷറഫ് അപ്പാക്കുട്ടി, കൈരളി കരുണാകരൻ, മനോജ് ഡേവിഡ് കോശി,മുരളി മേപ്പുറത്ത്, അബ്ദുൽ കലാം ആസാദ്,പ്രകാശ് ജോൺ, മലയാലപ്പുഴ വിശ്വംഭരൻ, സജി കൊടുമുടി, ഹൌലത്ത് ബീവി, ജമീല മുഹമ്മദ്, നിഖിൽ ചെറിയാൻ,നസീർ പന്തളം, സാമൂവൽ മത്തായി,. എം എ ഗോപാലൻ, രാജു വെട്ടിപ്പുറം, മോഹനൻ പറക്കാല, സുബൈദ പേഴുംപാറ,ശിവൻകുട്ടി,നിഖിൽ ചെറിയാൻ, ബാബു ചരൽകുന്ന്, എന്നിവർ പ്രസംഗിച്ചു