congress
കോൺഗ്രസ് പരുമല, കടപ്ര മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന നൈറ്റ് മാർച്ച് ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പരുമല, കടപ്ര, മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന നൈറ്റ് മാർച്ച് ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. കടപ്ര മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് തോമസ് പി.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. പരുമല മണ്ഡലം പ്രസിഡന്റ് ശിവദാസ് യു.പണിക്കർ, പീതാംബരദാസ്, ജിവിൻ പുളിമ്പള്ളി, റോജി പി.വർഗീസ്, പി.സി നൈനാൻ, ജോസ് വി.ചെറി, ടി.വി ഫിലിപ്പോസ്, ബാബു കല്ലംപറമ്പിൽ, ടി.കെ പൊന്നപ്പൻ, പി.എ തോമസ്, യോഹന്നാൻ പി.വി, കുരുവിള വർഗീസ്, ബഹനാൻ മാത്യു എന്നിവർ സംസാരിച്ചു.