shiburaj-
ചെങ്ങന്നൂര്‍ നഗരസഭ കൃഷിഭവന്റെ നേതൃത്വത്തില്‍ മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ആരംഭിച്ച ഓണവിപണി നഗരസഭ വൈസ് ചെയര്‍മാന്‍ കെ.ഷിബുരാജന്‍ ഉദ്ഘാടനം ചെയ്യുന്നു. സി. നിഷ, ടി.എസ്. രാജലക്ഷ്മി, എസ്. സുധാമണി, ആര്‍. അനില്‍കുമാര്‍, രോഹിത് പി.കുമാര്‍, മിനി സജന്‍, റിജോ ജോണ്‍ ജോര്‍ജ്, ടി. കെ. സുരേഷ്, പി.ഡി.മോഹനന്‍എന്നിവര്‍സമീപം.

ചെങ്ങന്നൂർ : ചെങ്ങന്നൂർ നഗരസഭ കൃഷിഭവന്റെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് ആരംഭിച്ച ഓണവിപണി നഗരസഭ വൈസ് ചെയർമാൻ കെ.ഷിബുരാജന്‍ ഉദ്ഘാടനം ചെയ്തു.

ആദ്യ വില്പനയും വൈസ് ചെയർമാൻ കെ.ഷിബുരാജൻ നിർവഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മിനി സജൻ അദ്ധ്യക്ഷത വഹിച്ചു. റിജോ ജോൺ ജോർജ്,പി.ഡി. മോഹനൻ, എസ്. സുധാമണി, രോഹിത് പി.കുമാർ. സി.നിഷ, ആർ. അനിൽകുമാർ, റ്റി.എസ്. രാജലക്ഷ്മി, റ്റി.കെ.സരേഷ്, റെജി ജോൺ, പി.കെ. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. ചെങ്ങന്നൂർ മിനി സിവിൽ സ്‌റ്റേഷനിൽ നടക്കുന്ന ഓണവിപണി രാവിലെ 8 മുതൽ വൈകിട്ട് 7 വരെയാണ് പ്രവർത്തിക്കുന്നത്. കർഷകരിൽ നിന്ന് 10 ശതമാനം അധിക വില നൽകി വാങ്ങുന്ന കാർഷിക ഉൽപ്പന്നങ്ങൾ 30 ശതമാനം വിലകുറച്ചാണ് പൊതു ജനങ്ങൾക്ക് നൽകുന്നത്. ഓണ വിപണി നാലിന്‌ സമാപിക്കും.