തിരുവല്ല : ഓണക്കാലത്തേക്ക് പഞ്ചായത്തുകൾ തോറും വിപണന ചന്തകൾ പ്രവർത്തനം തുടങ്ങി നെടുമ്പ്രം കൃഷിഭവനിലെ ഓണവിപണി പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്നകുമാരി ഉദ്ഘാടനവും പച്ചക്കറികളുടെ ആദ്യവിൽപനയും നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഷേർലി ഫിലിപ്പ്, കെ.മായാദേവി, പി.വൈശാഖ്, കാർഷിക വികസന സമിതി അംഗങ്ങളായ ബാബു കല്ലുങ്കൽ, സജു സാമുവൽ, സുശീലാമണി, ജനാർദ്ദനൻ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പ്രസംഗിച്ചു. കവിയൂർ പഞ്ചായത്ത് കൃഷിഭവൻ കർഷകച്ചന്ത പഞ്ചായത്ത് ഓഫീസിനു സമീപം പഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ് കു മാർ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അദ്ധ്യക്ഷ റേയ്ച്ചൽ മാ ത്യു അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ജിനി ജേക്കബ്, പ്രവീൺ ഗോപി വി.എസ്.സി പഞ്ചായത്ത് അംഗങ്ങളായ അനിതാ സജി, സി.എൻ.അച്ചു. സിന്ധു, കൃഷി അസിസ്റ്റൻറ് റിജു എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തിലെ 12കൃഷിക്കൂട്ടങ്ങളും, വ്യക്‌തിഗത കർഷകരും ഉത്പാദിപ്പിച്ച വിഷരഹിത പച്ചക്കറികളും പഴവർഗങ്ങളും കിഴങ്ങുവർഗ വിളകളും വിപണിയിൽ ലഭ്യമാണ്. കൂടാതെ മല്ലപ്പള്ളി, തിരുവല്ല ബ്ലോക്കുകളിലെ കൃഷിഭവൻ വിപണികളിലേക്കും കവിയൂരിലെ ഉൽപ്പന്നങ്ങൾ നൽകി. കടപ്ര പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ഓണവിപണി പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മിനി ജോസ് അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളായ സുസമ്മ പൗലോസ്, മേഴ്സി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. പെരിങ്ങര കൃഷിഭവന്റെ ഓണസമൃദ്ധി കർഷകച്ചന്ത ചാത്തങ്കരി ജംഗ്ഷനിൽ പഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് ഉദ്ഘാടനം ചെയ്‌തു. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ പെരിങ്ങരയിലും ഓണം വിപണനമേള ആരംഭിച്ചു. വൈസ് പ്രസിഡന്റ് ഷീനാ മാത്യു അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്‌സൺ ഗീതാ പ്രസാദ്, സ്‌ഥിരംസമിതി അദ്ധ്യക്ഷരായ റിക്കു മോനി വർഗീസ്, ടി.വി. വിഷ്ണു നമ്പൂതിരി, ജയ ഏബ്രഹാം, അംഗങ്ങളായ മാത്തൻ ജോസഫ്, ചന്ദ്രു എസ്. കുമാർ, എസ് സനിൽകുമാരി, ശാന്തമ്മ ആർ.നായർ, സുഭദ്ര രാജൻ, ശർമ്മിള സുനിൽ, കൃഷി ഓഫിസർ അഞ്ജു മറിയം ജോസഫ്, ഷിനോജ് എന്നിവർ പ്രസംഗിച്ചു.