
പത്തനംതിട്ട : ശാരീരിക മാനസിക പരിമിതികളെ അതിജീവിച്ച് സമൂഹത്തിൽ തങ്ങളുടേതായ ഇടം കണ്ടെത്തിയവർക്ക് സംസ്ഥാന യുവജന കമ്മിഷൻ യുവപ്രതിഭാ പുരസ്‌കാരം നൽകുന്നു. പുരസ്‌കാരത്തിനായി നാമനിർദേശം നൽകുകയോ സ്വമേധയാ അപേക്ഷിക്കുകയോ ചെയ്യാം. . 18 നും 40 നും ഇടയിൽ പ്രായമുള്ള ഭിന്നശേഷിക്കാർ ഫോട്ടോ ഉൾപ്പെടെ വിശദമായ ബയോഡേറ്റ official.ksyc@gmail.com വികാസ് ഭവനിലുള്ള കമ്മിഷൻ ഓഫീസിൽ തപാൽ മുഖേനയോ നേരിട്ടോ അപേക്ഷിക്കാം. അവസാന തീയതി: 30 . വിലാസം: കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, തിരുവനന്തപുരം. ഫോൺ 0471 2308630.