കോഴഞ്ചേരി: എസ്. എൻ. ഡി. പി. യോഗം കോഴഞ്ചേരി യൂണിയന്റെ ആഭിമുഖ്യത്തിൽ 171-ാമത് ശ്രീനാരായണഗുരു ജയന്തി ആഘോഷം ഏഴിന് നടക്കും. യൂണിയനിലെ 30 ശാഖായോഗങ്ങളുടെയും വനിതാസംഘം, യൂത്ത്മൂവ്‌മെന്റ്, മൈക്രോഫിനാൻസ്, സൈബർസേന, വൈദികയോഗം യൂണിറ്റുകളുടെയും കുടുംബയൂണിറ്റുകളുടെയും സംയുക്താഭിമുഖ്യത്തിൽ 7ന് ഉച്ചയ്ക്ക് 2.30ന് മാരാമൺ തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഒാഫീസിന് മുന്നിൽ നിന്ന് ജയന്തി ഘോഷയാത്ര ആരംഭിക്കും. കോഴഞ്ചേരി ടൗൺ ചുറ്റി തെക്കേമല ഡി. സുരേന്ദ്രൻ സ്മാരക ഹാളിൽ സമാപിക്കും. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് ആൻഡ് സെക്രട്ടറി ഇൻ ചാർജ് മോഹൻ ബാബു അദ്ധ്യക്ഷത വഹിക്കും. മന്ത്രി വീണാ ജോർജ് ഉദ്ഘാടനംചെയ്യും. രവീന്ദ്രൻ എഴുമറ്റൂർ മുഖ്യ പ്രഭാഷണം നടത്തും. ജയന്തി ഘോഷയാത്രയിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്ന ശാഖായോഗങ്ങൾക്ക് എവർറോളിംഗ് ട്രോഫികൾ വിതരണം ചെയ്യും.