photo

വള്ളിക്കോട്: വള്ളിക്കോട് കൃഷിഭവന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓണച്ചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം പ്രസന്നരാജൻ ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി ജോൺ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി.ജോസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ഗീതാകുമാരി, വാർഡ് മെമ്പർമാരായ എം.വി.സുധാകരൻ, ജി.ലക്ഷ്മി, എൻ.എ.പ്രസന്നകുമാരി, അഡ്വ.തോമസ് ജോസ് , കൃഷി ഓഫീസർ അനില ടി.ശശി, അസിസ്റ്റന്റ് കൃഷി ഓഫീസർ എസ്.ബിജു എന്നിവർ പ്രസംഗിച്ചു.