
പത്തനംതിട്ട: വിദ്യാഭ്യാസ നയങ്ങൾക്കെതിരെ കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമിതി നടത്തുന്ന പൊതുവിദ്യാഭ്യാസ പരിവർത്തന സന്ദേശയാത്രയ്ക്ക് 25,26 തീയതികളിൽ അടൂർ, പത്തനംതിട്ട എന്നിവിടങ്ങളിൽ സ്വീകരണം നല്കും. സ്വാഗതസംഘ രൂപീകരണ യോഗം ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോർജ് അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി വി.ജി.കിഷോർ, അബ്ദുൾ കലാം ആസാദ്, ആർ.ദേവകുമാർ, എസ്.സുനിൽകുമാർ, ഹാരിസ് സൈമൺ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികളായി പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ (ചെയർമാൻ), എസ്.സുനിൽകുമാർ (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.