തിരുവല്ല : സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്വം മനസിലാക്കി തരുന്ന ശ്രീനാരായണ ഗുരുദേവ ദർശനങ്ങൾ കാലാതീതമാണെന്ന് കൊല്ലം ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.ജഗതിരാജ് വി.പി പറഞ്ഞു. എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ യൂത്ത് മൂവ്മെന്റും സൈബർസേനയും സംയുക്തമായി ശാഖകൾ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച ഗുരുവിചാരജ്ഞാന യജ്ഞത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി, യൂത്ത് മൂവ്മെന്റ് കൺവീനർ അനീഷ് ആനന്ദ്, എംപ്ലോയിസ് ഫോറം ചെയർമാൻ ഷാൻരമേശ് ഗോപൻ, യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി അംഗം ശരത്ത് ശശി എന്നിവർ വിഷയാവതരണം നടത്തി. യുണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി അദ്ധ്യക്ഷത വഹിച്ചു. ശിവബോധാനന്ദ സ്വാമി അനുഗ്രഹപ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി.യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ ദീപപ്രകാശനം നടത്തി, യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി അംഗം ബിബിൻ ഷാൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. വനിതാസംഘം പ്രസിഡന്റ് മണിയമ്മ സോമശേഖരൻ, സെക്രട്ടറി സുമ സജികുമാർ, എംപ്ലോയിസ് ഫോറം ചെയർമാൻ ഷാൻരമേശ് ഗോപൻ, സൈബർസേനാ ചെയർമാൻ സനോജ് കളത്തിങ്കൽമുറി, ടൗൺ ശാഖാപ്രസിഡന്റ് സന്തോഷ് ഐക്കരപറമ്പിൽ, സെക്രട്ടറി പി.എൻ.മണിക്കുട്ടൻ, യൂത്ത്മൂവ്മെന്റ് വൈസ് ചെയർപേഴ്സൻ ആര്യാമോൾ,ഹരിലാൽ എസ്, ദിപിൻ ദിവാകരൻ, ധീരജ് പി.ദേവരാജൻ, ഗോകുൽ പി.രാജ് തുടങ്ങിയവർ സംസാരിച്ചു. ഗുരുവിചാരജ്ഞാന യജ്ഞത്തിൽ പങ്കാളികളായ ശാഖകൾക്കും നേതൃത്വം നൽകിയവർക്കും ശിവബോധാനന്ദ സ്വാമി ഉപഹാരം നൽകി. ശ്രീനാരായണ ഗുരുദേവ ദർശനങ്ങളും കൃതികളും ശിഷ്യന്മാരെക്കുറിച്ചുമുള്ള അറിവും കേരളത്തിന്റെ വളർച്ചയിൽ ഗുരുവിന്റെ പങ്കും ചർച്ച ചെയ്യുന്നതോടപ്പം കുട്ടികളും യുവതലമുറയും നേരിടുന്ന പ്രശ്നങ്ങളും പോംവഴികളും സമകാലിക പ്രസക്തിയുമെല്ലാം പങ്കുവയ്ക്കാൻ ഗുരുവിചാരജ്ഞാന യജ്ഞവേദികൾ അവസരമേകി. 40ശാഖകളിലായി നടന്ന പരിപാടിയിൽ 3764പേർ പങ്കെടുത്തു.