പന്തളം: അഖിലേന്ത്യാ കിസാൻ കർഷകരുടെ അവകാശദിനമായി ആചരിക്കുന്നത്തിന്റെ ഭാഗമായി കിസാൻ സഭ മണ്ഡലം കമ്മറ്റി നടത്തിയ യോഗത്തിൽ കർഷകർ നേരിടുന്ന വിഷയങ്ങളായ കർഷക വായ്പകൾ എഴുതി തള്ളുക, രാസവളത്തിന്റെ വില വർദ്ധനവ് പിൻവലിക്കുക, ഇന്ത്യ യു.എസ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പിടരുത്, മിനിമം താങ്ങുവില ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൂടിയ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ടി.ജി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി വി.സി അനിൽകുമാർ യോഗം ഉദ്ഘാടനം ചെയ്തു . മണ്ഡലം സെക്രട്ടറി എൻ.ആർ പ്രസന്നചന്ദ്രൻപിള്ള, കെ.ശിവൻകുട്ടി, അഡ്വ.ശ്യാം ടി.മാത്യു എന്നിവർ സംസാരിച്ചു.