പന്തളം: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. മെഡിക്കൽ മിഷൻ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് പന്തളം ടൗണിൽ സമാപിച്ചു. കോൺഗ്രസ് പന്തളം മണ്ഡലം പ്രസിഡന്റ് എസ്.ഷെരീഫിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമാപന സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ഡി.എൻ തൃദീപ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാക്കളായ എ നൗഷാദ് റാവുത്തർ, പന്തളം മഹേഷ്, കെ.എം ജലീൽ , ആർ മോഹൻ കുമാർ, പന്തളം വാഹിദ് , പി എസ് വേണു കുമാരൻ നായർ , കെ എൻ രാജൻ , ഇ.എസ് നുജുമുദീൻ ,പി.പി ജോൺ, സുനിത വേണു,സോളമൻ വരവ് കാലായിൽ , ശാന്തി സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു. കോൺഗ്രസ് നേതാക്കളായ വൈ റഹീം റാവുത്തർ,ജി അനിൽകുമാർ, പി.കെ രാജൻ, അഡ്വ.മുഹമ്മദ് ഷഫീഖ് , ബൈജു മുകടിയിൽ, രാഹുൽ രാജ്, മുരളീധരൻ പിള്ള പരിയാരത്ത്, സുധ അച്യുതൻ, മജീദ് കോട്ടവീട്, രാധാകൃഷ്ണൻ, വിനോദ് മുകടിയിൽ, ബിജു സൈമൺ, സിയാവുദ്ദീൻ, പാസ്റ്റർ പി.വി തോമസ്, ഷാജി എം.എസ് ബി ആർ, സുരേഷ് കുമാർ, ശുഹൈബ്, ഭാസ്‌കരൻ കുളഞ്ഞി, സജാദ് , രാജു പട്ടത്താനം,സാമുവൽ ഡേവിഡ്, അഡ്വ.മൻസൂർ , ജേക്കബ് മാത്യു , കോശി കെ മാത്യു , ഡാനിയേൽ സൈമൺ , ശ്രീജിത്ത് മുടിയൂർക്കോണം തുടങ്ങിയവർ നൈറ്റ് മാർച്ചിൽ നേതൃത്വം നൽകി.