thiruvalla
തിരുവല്ല വെൽഫെയർ സൊസൈറ്റി സംഘടിപ്പിച്ച ഓണോത്സവം സാംസ്കാരിക സമ്മേളനം തന്ത്രിമുഖ്യൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : തിരുവല്ല വെൽഫെയർ സൊസൈറ്റി സംഘടിപ്പിച്ച ഓണോത്സവം സാംസ്കാരികസമ്മേളനവും തന്ത്രിമുഖ്യൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്തു. വെൽഫെയർ സൊസൈറ്റി വൈസ് പ്രസിഡന്റ് ആർ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.വെൽഫെയർ പുരസ്കാരം ബിലിവേഴ്സ് ചർച്ച് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.ജോംസി ജോർജിന്, ഡോ.ഗീവർഗീസ് മാർ കുറിലോസ് മെത്രാപ്പൊലീത്ത സമർപ്പിച്ചു. ഹാഫിസ് നൗഫൽഹുസ്നി അൽഖാസിഫി അനുഗ്രഹ പ്രഭാഷണം നടത്തി. സൗജന്യചികിത്സാ പദ്ധതികളുടെ ഉദ്ഘാടനം ബിലിവേഴ്സ് ചർച്ച് ഹോസ്പിറ്റൽ മാനേജർ ഫാ.സിജോ പന്തപ്പള്ളിൽ നിർവഹിച്ചു. ഭവന പുനർനിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനം മുൻഎം.എൽ.എ ജോസഫ് എം.പുതുശേരി നിർവഹിച്ചു. എം.ഡി.ദിനേശ് കുമാർ, ഡോ.ബിജു നെൽസൺ എന്നിവരെ ആദരിച്ചു. ഡയാലിസിസ് കിറ്റുവിതരണം രാധാകൃഷ്ണമേനോൻ നിർവഹിച്ചു. ചലച്ചിത്രതാരം മോഹൻ അയിരൂർ, സൊസൈറ്റി പ്രസിഡന്റ് സാംഈപ്പൻ, സെക്രട്ടറി വിജയകുമാർ മണിപ്പുഴ, ട്രഷറാർ വിനോദ്,അഡ്വ.വർഗീസ് മാമ്മൻ, സി.കെ.അനു, ജിജി വട്ടശേരിൽ,ഏബ്രഹാം തോമസ്, ബിനിൽകുമാർ, എം.സലിം, അജയകുമാർ വല്ല്യുഴത്തിൽ, പി.എം.അനീർ, രാജേഷ് കൃഷ്ണ, ജോ ഇലഞ്ഞിമൂട്ടിൽ, ശ്രീകുമാർ കൊങ്ങരേട്ട്, ഷെൾട്ടൻ വി.റാഫേൽ, ശ്യാംകുമാർ,ബിജിമോൻ ചാലാക്കേരി,ശ്യാം ചാത്തമല, സന്തോഷ് ചാത്തങ്കരി, അഡ്വ.ആർ.നിതീഷ്,ശശിധരൻപിള്ള,ആർ.പി.ശ്രീകുമാർ,വി.ആർ.സുരേഷ്, ജയകുമാർ,ബാബു ഐസക്, വി.ഇ.മാത്യു, ഇ.മണികണ്ഠൻ, അശോക് കുമാർ എന്നിവർ പ്രസംഗിച്ചു.