03-dr-sunil-honey-rose
വീടിന്റെ താക്കോൽദാനം ചലച്ചിത്ര താരം ഹണി റോസും, കെ. പി. ഉദയഭാനുവും ചേർന്ന് നിർവഹിച്ചപ്പോൾ

പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം. എസ് .സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിതു നൽകുന്ന 359 -ാമത് സ്‌നേഹഭവനം ജോണിന്റെയും നിതയുടെയും സഹായത്താൽ ചിറ്റാർ മണക്കയം തുണ്ടിയിൽ വീട്ടിൽ സൗമ്യക്കും മകനുമായി നിർമ്മിച്ചുനൽകി .വീടിന്റെ താക്കോൽദാനം ചലച്ചിത്ര താരം ഹണി റോസും, കെ. പി. ഉദയഭാനുവും ചേർന്ന് നിർവഹിച്ചു. ഭവനത്തിന്റെ പ്രവേശന ഉദ്ഘാടനം ഡോ. എം .എസ്. സുനിലും നിർവഹിച്ചു. പ്രോജക്ട് കോഡിനേറ്റർ കെ .പി. ജയലാൽ., ജയകൃഷ്ണൻ തണ്ണിത്തോട് എന്നിവർ പ്രസംഗിച്ചു.