തിരുവല്ല : കെ.എസ്ആർ.ടി.സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവതിക്ക് പരിക്കേറ്റു. ചാത്തങ്കരി സ്വദേശിനിയായ മറിയാമ്മ (37) യ്ക്കാണ് പരിക്കേറ്റത്. തിരുവല്ല - കായംകുളം സംസ്ഥാനപാതയിലെ കാവുംഭാഗത്ത് ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് അപകടം. പൊടിയാടി ഭാഗത്തുനിന്നും വന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ മറിയാമ്മയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.