s

കോഴഞ്ചേരി : ആറന്മുള ഉത്തൃട്ടാതി ജലമേളയിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങൾക്ക് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് നൽകുന്ന ഗ്രാന്റ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ വി സാംബ ദേവൻ അദ്ധ്യക്ഷത വഹിച്ചു.. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ആർ .അജയ കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ഓമല്ലൂർ ശങ്കരൻ, പ്രസാദ് ആനന്ദഭവൻ, ഷെർലാബീഗം, കെ . എസ് .സുരേഷ്, അജയ് പ്രസാദ്, രമേഷ് കുമാർ മാലിമേൽ, എന്നിവർ സംസാരിച്ചു.