എഴുമറ്റൂർ: വെണ്ണിക്കുളം വാളക്കുഴി ചുഴനയിൽ ബസ് കാത്തുനിൽക്കുന്നതിനിടെ കാറിടിച്ച് വൃദ്ധയ്ക്ക് ദാരുണാന്ത്യം. ആനിക്കാട് സ്വദേശി പൊടിയമ്മയാണ് (75) മരിച്ചത്. ഇന്നലെ രാവിലെ ഒൻപത് മണിയോടെയാണ് അപകടം. വാളക്കുഴി ഭാഗത്തുനിന്ന് എത്തിയ കാർ നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഒരു സ്ത്രീക്ക് പരിക്കേറ്റിട്ടുണ്ട്. മകളുടെ വീട്ടിൽ പോകുന്നതിന് ബസ് കാത്തുനിൽക്കുകയായിരുന്നു. ഉടൻ തന്നെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. . ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.