sndp-
എസ്എൻഡിപി യോഗം വനിതാ സംഘം യൂത്ത് മൂവ്മെന്റ് പത്തനംതിട്ട യൂണിയന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷം യൂണിയൻ പ്രസിഡന്റ് കെ പത്മകുമാർ ഉദ്ഘാടനം ചെയ്യുന്നു

കോന്നി: വനിതാസംഘം, യൂത്ത് മൂവ്മെന്റ് പ്രവർത്തകർ കലാവാസനകളെ വളർത്തിയെടുത്ത് കലാരംഗത്ത് വളർന്നുവരണമെന്ന് എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ പറഞ്ഞു. വനിതാസംഘം, യൂത്ത് മൂവ്മെന്റ് പത്തനംതിട്ട യൂണിയന്റെ നേതൃത്വത്തിലുള്ള ഓണാഘോഷം കോന്നി ശ്രീനാരായണ പബ്ലിക് സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീലാരവി അദ്ധ്യക്ഷത വഹിച്ചു. ഫോക്ക്‌ ലോർ അക്കാദമി അംഗം അഡ്വ.സുരേഷ്സോമ, യൂണിയൻ സെക്രട്ടറി ഡി. അനൽകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി .പി. സുന്ദരേശൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി .സോമനാഥൻ, പി .കെ .പ്രസന്നകുമാർ, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ .ആർ. സലീലനാഥ്, വനിതാസംഘം യൂണിയൻ സെക്രട്ടറി സരള പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് അഡ്വ. രജിത ഹരി, ട്രഷറർ ഗീത സദാശിവൻ, ശ്രീനാരായണ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സിന്ധു പവിത്രൻ, കോന്നി ടൗൺ ശാഖാ പ്രസിഡന്റ് സുരേഷ് ചിറ്റിലക്കാട്, യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി ജോയിന്റ് സെക്രട്ടറി ശ്രീജു സദൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർമാൻ ഗോകുൽ കൃഷ്ണ, വൈസ് ചെയർമാൻ സൂരജ് പി. രാജ്, കൺവീനർ ആനന്ദ് പി. രാജ് എന്നിവർ സംസാരിച്ചു. മത്സരങ്ങളും ഓണസദ്യയും അഡ്വ: സുരേഷ് സോമ അവതരിപ്പിച്ച നാടൻ പാട്ടും, നടന്നു.