99
ചെങ്ങന്നൂർ: ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ബോധിനിയിൽ അദ്ധ്യാപകദിനാഘോഷം സംഘടിപ്പിച്ചു. കവി കെ.രാജഗോപാൽ ഉദ്ഘാടനം ചെയ്തു.

ചെങ്ങന്നൂർ: ഇലഞ്ഞിമേൽ കെ.പി രാമൻനായർ ഭാഷാപഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ബോധിനിയിൽ അദ്ധ്യാപകദിനാഘോഷം സംഘടിപ്പിച്ചു. കവി കെ.രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ഭാഷാപഠനകേന്ദ്രം പ്രസിഡന്റ് ഡോ.ടി.എ.സുധാകരക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ഡോ.ലീലാമ്മ ജോർജിനെ ചടങ്ങിൽ ആദരിച്ചു. പ്രൊഫ.പി.ആർ.ലളിതമ്മ അദ്ധ്യാപകദിന സന്ദേശം നൽകി. കവി ദുർഗാപ്രസാദിനെ അനുമോദിച്ചു.ഡോ.കെ.സി.പ്രകാശ്, ഡോ.ബിന്ദു ജോൺ, പ്രൊഫ. രാധാമണിക്കുഞ്ഞമ്മ, കെ.ആർ.പ്രഭാകരൻ നായർ, ഗിരീഷ് ഇലഞ്ഞിമേൽ, ജി.നിശീകാന്ത്, മനു പാണ്ടനാട്, ബിന്ദു ആർ.തമ്പി, എൻ.ജി.മുരളീധരക്കുറുപ്പ്, മായാരാജ് കല്ലിശേരി, പന്തളം പ്രഭ, ഡി.സുഭദ്രക്കുട്ടിയമ്മ, വിനോദ് മുളമ്പുഴ, അഡ്വ.അനൂപ് കുറ്റൂർ, വി.എൻ.ഹരിദാസ്, അജിത് ആയിക്കാട്, ടി.സി.സുരേഷ്, വർഗീസ് ജോസഫ്, വിപിൻ ഭാസ്കർ എന്നിവർ പ്രസംഗിച്ചു.