salim
മികച്ച ഹോക്കി താരമായി ജില്ല ശിശുക്ഷേമ സമിതി തിരഞ്ഞെടുത്ത ആദിത്യ രാജിന് സെക്രട്ടറി ജി.പൊന്നമ്മ പുരസ്‌കാരം വിതരണം ചെയ്യുന്നു

പത്തനംതിട്ട : ദേശീയ കായിക ദിനത്തിൽ മികച്ച ഹോക്കി താരമായി ജില്ല ശിശുക്ഷേമ സമിതി തിരഞ്ഞെടുത്ത ആദിത്യ രാജിന് ജില്ല ശിശുക്ഷേമ സമിതി സെക്രട്ടറി ജി.പൊന്നമ്മ പുരസ്‌കാരം വിതരണം ചെയ്തു. കോന്നി ഐരവൺ എം.കെ ലത മെമ്മോറിയൽ പബ്ലിക് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് ആദിത്യരാജ്. മൂന്ന് തവണ സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്തു. ശിശുക്ഷേമ സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി സലിം പി.ചാക്കോ അദ്ധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടിവ് അംഗം മീരാസാഹിബ് എസ്,വിനിത വി.നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.