ഇലന്തൂർ : ശ്രീനാരായണ ഗുരുദേവന്റെ ജയന്തി ആഘോഷം എസ്.എൻ.ഡി.പി യോഗം ഇലന്തൂർ ഈസ്റ്റ്‌ 6479-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോട‌െ നടത്തും. പ്രഭാതവന്ദനം. സമൂഹ പ്രാർത്ഥന. ഗുരുഭാഗവത പാരായണം എന്നിവയുണ്ടാകും. ഉച്ചയ്ക്ക് ഒരു മണിയോടെ കോഴഞ്ചേരി യൂണിയന്റെ നേതൃത്വത്തിൽ മാരാമണ്ണിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്രയിൽ ശാഖാംഗങ്ങൾ പങ്കെടുക്കും. ശനിയാഴ്ച രാവിലെ 10ന് പ്രചാരണ വാഹന ഘോഷയാത്രയ് ക്ക് സ്വീകരണം നൽകും. ആലോചനായോഗത്തിൽ ശാഖ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ എം. ബി. സത്യൻ അദ്ധ്യക്ഷത വഹിച്ചു. കെ. ബി. മനോഹരൻ. ജഗദമ്മ ശശി. പി. ജി. മനോഹരൻ. കെ. വി. മണിയൻ. പി. കെ. രവി. എം. ഡി. പ്രസന്നകുമാർ. എം. ബി. രാജൻ. സുമസത്യൻ. എൻ.കെ.. ലൗലി. സിന്ധുസാജൻ തുടങ്ങിയവർ പ്രസംഗിച്ചു.