
അടൂർ : കെ.എസ്.ആർ.ടി.സി ജീവനക്കാരെ ബാധിക്കുന്ന ശമ്പളക്കരാർ ചർച്ച ആരംഭിക്കുക, ഡി.എ കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി കെ.എസ്.ടി വർക്കേഴ്സ് യൂണിയൻ (ഐ.എൻ.ടി.യു.സി) അടൂർ യൂണിറ്റിൽ നടത്തിയ ധർണ ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ഹരികുമാർ പൂതങ്കര ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് പ്രശാന്ത് മണ്ണടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അജോ മോൻ, അനൂപ് മണ്ണടി ,ശ്രീകുമാർ ഇളമണ്ണൂർ, അനിൽരാജ്, ഷാനിഇളമണ്ണൂർ, അനീഷ് മാത്യു, അജിൽ, ബിജിലാൽ തുടങ്ങിയവർ പ്രസംഗിച്ചു.