റാന്നി: സംസ്ഥാനത്തെ സ്‌കൂൾ പാചക തൊഴിലാളികളുടെ ശമ്പള കുടിശിക തീർത്ത് കൊടുക്കണമെന്ന് സ്‌കൂൾ പാചക തൊഴിലാളി യൂണിയൻ എ.ഐ.ടി.യു.സി റാന്നി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.വിദ്യാഭ്യാസ വകുപ്പ് റാന്നി ഉപ ഓഫീസലേക്ക് നടത്തിയ മാർച്ചും ധർണ്ണയിലുമാണ് ആവശ്യം ഉന്നയിച്ചത്. യോഗം എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി എം.വി പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു.
സ്‌കൂൾ പാചക തൊഴിലാളി യൂണിയൻ മണ്ഡലം സെക്രട്ടറി സുധ സുധൻ അദ്ധ്യക്ഷത വഹിച്ചു. ബിനു, ശാന്തമ്മ, റിൻസി, ജിൻസി, പൊന്നമ്മ, ജയ സുനിൽ, ലക്ഷ്മി എന്നിവർ പ്രസംഗിച്ചു.