wild

പന്തളം: കുളനട പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ പന്നിശല്യം രൂക്ഷമായി. രാത്രിയിൽ വീടിന് പുറത്തേക്ക് ഇറങ്ങാൻ പറ്റാത്ത സാഹചര്യമാണുള്ളത്. വഴിവിളക്കുകൾ കത്താറായിട്ടും മാസങ്ങളായി, പല വാർഡുകളിലും റോഡുകൾ തകർന്ന നിലയിലാണ്. ഓണക്കാലമായിട്ടും ഫ്യൂസായ ബൾബ് മാറാനോ ജനങ്ങൾ നേരിടുന്ന വിഷയങ്ങൾക്ക് പരിഹാരം കാണാനോ ബി.ജെ.പി ഭരിക്കുന്ന കുളനട പഞ്ചായത്ത് ഭരണസമിതിക്ക് സാധിക്കുന്നില്ല. ഇതിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് സി.പി.എം കുളനട ലോക്കൽ കമ്മിറ്റി സെക്രട്ടറി സായി റാം പുഷ്പൻ അറിയിച്ചു.