
കോന്നി : കരിയാട്ടത്തിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി മൈതാനിയിൽ സംഘടിപ്പിച്ച മെഗാതൊഴിൽ മേളയിൽ 423 പേർ പങ്കെടുത്തു. 253 അഭിമുഖങ്ങൾ തൊഴിൽ മേളയുടെ ഭാഗമായി നടന്നു. 127 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തു. 38 പേരെ സെലക്ട് ചെയ്തു. റിക്രൂട്ട്മെന്റ് നടത്താൻ നിരവധി കമ്പനികളാണ് എത്തിയത്. പ്രവർത്തിപരിചയം മുൻനിറുത്തിയാണ് സെലക്ഷൻ നടപടികൾ നടന്നത്. മേള കോന്നി ഡിവൈ.എസ്.പി അജയ് നാഥ് ഉദ്ഘാടനം ചെയ്തു. നോളജ് ഇക്കോണമി മിഷൻ ജില്ലാ ഓഫീസർ ഹരികുമാർ, അജിത്ത് കുമാർ, ആദില.എസ്, ഷിജു സാംസങ്, ബിന്ദുരേഖ തുടങ്ങിയവർ പ്രസംഗിച്ചു.