എരുമേലി : എസ്.എൻ.ഡി.പി യോഗം എരുമേലി യൂണിയനിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം ഏഴിന് നടക്കും. രാവിലെ 9.30 ന് ചതയദിന ഘോഷയാത്ര എരുമേലി ശബരി ഓഡിറ്റോറിയം അങ്കണത്തിൽ നിന്നാരംഭിച്ച് 10.15 ന് ശ്രീനാരായണ നഗറിൽ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിന് സമീപം എത്തിച്ചേരും. 10.15 ന് ചതയദിന മഹാസമ്മേളനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വെള്ളാപ്പള്ളി നടേശനെ ആദരിക്കും. എരുമേലി യൂണിയൻ ചെയർമാൻ കെ.പത്മകുമാർ അദ്ധ്യക്ഷത വഹിക്കും. മന്ത്രി വീണാ ജോർജ് ചതയദിന സന്ദേശം നൽകും. മുൻ ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള മുഖ്യപ്രഭാഷണം നടത്തും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അവാർഡ് വിതരണം നിർവഹിക്കും. യോഗം ബോർഡ് മെമ്പർ എം.വി അജിത് കുമാർ സംസാരിക്കും. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ കെ.കെ സുരേഷ്, എസ്.സന്തോഷ്, അനൂപ് രാജു, എസ്.എൽ സാബു, ജി.വിനോദ്, സൈബർസേന ചെയർമാൻ സുനു സി.സുരേന്ദ്രൻ, വനിതാസംഘം ചെയർപേഴ്‌സൺ ഷീജ ലോഹിദാസ്, വൈദിക സംഘം പ്രസിഡന്റ് മഹേശൻ ശാന്തി, യൂത്ത്മൂവ്‌മെന്റ് ചെയർമാൻ സി.ആർ സുരേഷ് കുമാർ, എംപ്ലോയീസ് ഫോറം ചെയർമാൻ പി.വി വിനോദ് എന്നിവർ പങ്കെടുക്കും. എരുമേലി യൂണിയൻ കൺവീനർ പി.എസ് ബ്രഷ്‌നേവ് സ്വാഗതവും, യൂണിയൻ വൈസ് ചെയർമാൻ സി.എസ് ഉണ്ണിക്കൃഷ്ണൻ നന്ദിയും പറയും.